ഏത് ദൈവത്തിനാണ് സ്ത്രീകളെ ഇഷ്‌ടമല്ലാത്തത‌്: എം മുകുന്ദന്‍


കണ്ണൂര്‍ > സ്‌‌ത്രീകളില്‍ കഴിയുന്നവരെല്ലാം ശബരിമലയില്‍ പോകണമെന്ന് എം മുകുന്ദന്‍. ഏത് ദൈവത്തിനാണ് സ്ത്രീകളെ ഇഷ്‌ടമല്ലാത്തതെന്നും എം മുകുന്ദന്‍ ചോദിച്ചു. കണ്ണൂരില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


വിപ്ലവകരമായ വിധിയാണ് കോടതിയുടേത്. മക്കളുടെയും ഭാര്യയുടെയും കൂടെ ശബരിമലയില്‍ പോകാന്‍ കഴിയുമെന്നതും ഏറെ സന്തോഷിപ്പിക്കുന്നു. കുടുംബത്തോടൊപ്പം മലചവിട്ടുന്നതില്‍പരം സന്തോഷം വേറെയില്ല. പറ്റുമെങ്കില്‍ ഞാനും ഭാരയുടെയും മകളുടെയും കൈപിടിച്ച്‌ അവിടെ പോകും. ഒരു ദൈവവും സ്ത്രീകളെ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടില്ല.


ശ്രീകൃഷ്ണന് പതിനാറായിരത്തെട്ട് ഭാര്യമാരുണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. പാര്‍വതിയില്ലാതെ ശിവസങ്കല്‍പമില്ലെന്നും പറയുന്നു. നമ്മുടെ ക്ഷേത്രങ്ങളില്‍ കൂടുതലും ആരാധനാമൂര്‍ത്തികള്‍ സ്ത്രീകളാണ്. പെണ്ണിനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യാം. പക്ഷേ പെണ്ണുങ്ങള്‍ പോകാന്‍ പാടില്ലെന്നാണത്രേ ആചാരം. ആരാണീ ആചാരമുണ്ടാക്കിയത്. മനുഷ്യരുണ്ടാക്കിയതാണിതെന്നും എം മുകുന്ദന്‍ പറഞ്ഞു. .



Sharing is Caring