എ​യ​ര്‍​സെ​ല്‍ മാ​ക്സി​സ് കേ​സ്: ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി


ന്യൂ​ഡ​ല്‍​ഹി: എ​യ​ര്‍​സെ​ല്‍ മാ​ക്സി​സ് കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി. അ​റ​സ്റ്റി​ല്‍​നി​ന്നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ചി​ദം​ബ​രം ഡ​ല്‍​ഹി കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ത്ത​ര​വ്. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ജൂ​ണ്‍ അ​ഞ്ചു​വ​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചി​ദം​ബ​ര​ത്തി​നെ​തി​രെ ന​ട​പ​ടി​യൊ​ന്നും എ​ടു​ക്ക​രു​തെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.


കേ​സ് പ​രി​ഗ​ണി​ക്കു​മ്ബോ​ള്‍ ചി​ദം​ബ​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. കോ​ട​തി​യി​ല്‍ ചി​ദം​ബ​ര​ത്തി​നാ​യി ഹാ​ജ​രാ​യ​ത് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ല്‍ സി​ബ​ലാ​ണ്.


2006ല്‍ ​പി. ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ​യ്ക്ക് വി​ദേ​ശ നി​ക്ഷേ​പം ല​ഭ്യ​മാ​ക്കാ​ന്‍ കാ​ര്‍​ത്തി അ​ന​ധി​കൃ​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. മൂ​ന്നു​കോ​ടി രൂ​പ കാ​ര്‍​ത്തി കോ​ഴ വാ​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം. കേ​സി​ല്‍ ഫെ​ബ്രു​വ​രി​യി​ല്‍ കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍‌ പ്ര​തി​ചേ​ര്‍​ത്ത മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ദ​യാ​നി​ധി​മാ​ര​ന്‍ അ​ട​ക്ക​മു​ള്ള​വ​രെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി വി​ട്ട​യ​ച്ചി​രു​ന്നു.



Sharing is Caring