എ​തി​ര്‍​ക്കു​ന്ന​വ​ര്‍ ഭാ​ര​ത​സം​സ്കാ​ര​ത്തെ എ​തി​ര്‍​ക്കു​ന്നു; ഇ​ന്‍റ​ര്‍​നെ​റ്റ് പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഉ​റ​ച്ച്‌ ബി​പ്ല​വ് ദേ​വ്


ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ഭാ​ര​ത​കാ​ല​ത്തും ഇ​ന്‍റ​ര്‍​നെ​റ്റും ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഉ​റ​ച്ച്‌ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​വ് കു​മാ​ര്‍ ദേ​വ്. പു​രാ​ത​ന കാ​ല​ത്ത് ശാ​സ്ത്ര​ത്തി​ല്‍ ഏ​റ്റ​വും വി​ക​സി​ച്ച പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​ന്ത്യ​യെ​ന്നും രാ​മാ​യ​ണം, മ​ഹാ​ഭാ​ര​തം, ഉ​പ​നി​ഷ​ത്തു​ക​ള്‍ എ​ന്നി​വ​യി​ലെ സൂ​ച​ന​ക​ള്‍ ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ് ഒ​രു വ​ര്‍​ഷം 104 ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തേ​ക്കു വി​ക്ഷേ​പി​ച്ച മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​മെ​ന്നും ബി​പ്ല​വ് കു​മാ​ര്‍ പ​റ​യു​ന്നു.


ഭാ​ര​ത​ത്തി​നു വ​ലി​യ സം​സ്കാ​ര​മു​ണ്ടെ​ന്ന യാ​ഥാ​ര്‍​ഥ്യം അം​ഗീ​ക​രി​ക്കാ​ന്‍ മ​ടി​ക്കു​ന്ന​വ​രാ​ണ് ത​ന്‍റെ പ​രാ​മ​ര്‍​ശ​ത്തെ എ​തി​ര്‍​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ ബി​പ്ല​വ്, 99 ശ​ത​മാ​നം ഇ​ന്ത്യ​ക്കാ​രും ഭാ​ര​ത​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​ലും അ​തി​ന്‍റെ സം​സ്കാ​ര​ത്തി​ലും വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.


മ​ഹാ​ഭാ​ര​ത യു​ദ്ധ​കാ​ല​ത്തു കൊ​ട്ടാ​ര​ത്തി​ല്‍ ഇ​രു​ന്ന അ​ന്ധ​നാ​യ ധൃ​ത​രാ​ഷ്ട്ര​ര്‍​ക്കു സ​ഞ്ജ​യ​ന്‍ യു​ദ്ധ​വി​വ​ര​ങ്ങ​ള്‍ വി​വ​രി​ച്ചു കൊ​ടു​ത്ത​ത് ഇ​ന്‍റ​ര്‍​നെ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു. ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യം ആ ​കാ​ലം മു​ത​ലു​ണ്ട്. എ​ങ്ങ​നെ​യാ​ണ് ധൃ​ത​രാ​ഷ്ട്ര​ര്‍​ക്കു സ​ഞ്ജ​യ​നി​ലൂ​ടെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. അ​ന്ന് ഇ​ന്‍റ​ര്‍​നെ​റ്റ് സാ​ങ്കേ​തി​ക വി​ദ്യ ല​ഭ്യ​മാ​യി​രു​ന്നു. ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു എ​ന്നാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച ബി​പ്ല​വ് ന​ട​ത്തി​യ പ​രാ​മ​ര്‍​ശം. യൂ​റോ​പ്പു​കാ​രും അ​മേ​രി​ക്ക​ക്കാ​രും ടെ​ലി​വി​ഷ​ന്‍ അ​വ​രു​ടെ ക​ണ്ടെ​ത്ത​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മെ​ങ്കി​ലും യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​ത് ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണെ​ന്നും സി​പി​എം ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച്‌ അ​ടു​ത്തി​ടെ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​പ്ല​വ് അ​വ​കാ​ശ​പ്പെ​ട്ടു.

ഈ ​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ ബി​പ്ല​വ് ആ​വ​ര്‍​ത്തി​ച്ചു. 50 കി​ലോ​മീ​റ്റ​ര്‍ ദൂ​രെ ന​ട​ക്കു​ന്ന യു​ദ്ധ​ത്തെ കു​റി​ച്ച്‌ ഒ​രാ​ള്‍​ക്ക് മ​റ്റൊ​രാ​ള്‍​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ങ്കി​ല്‍ അ​തി​ന് എ​ന്തെ​ങ്കി​ലും സാ​ങ്കേ​തി​ക​വി​ദ്യ ആ​വ​ശ്യ​മാ​ണ്. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണ് ആ​യി​രി​ക്കി​ല്ല. അ​വി​ടെ മ​റ്റെ​ന്തെ​ങ്കി​ലും സാ​ങ്കേ​തി​ക​വി​ദ്യ ആ​യി​രി​ക്കും ഉ​ണ്ടാ​വു​ക. സ​ഞ്ജ​യ​ന്‍റെ ആ ​സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​ന്ന​ത്തെ ഇ​ന്‍റ​ര്‍​നെ​റ്റ്- ബി​പ്ല​ബ് കു​മാ​ര്‍ ആ​വ​ര്‍​ത്തി​ച്ചു.



Sharing is Caring