എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ളെ അ​റ​സ്റ്റു ചെ​യ്യാ​ന്‍ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ്


കൊ​ച്ചി: പോ​ലീ​സ് ഡ്രൈ​വ​റാ​യ ഗ​വാ​സ്‌​ക​റെ മ​ര്‍​ദി​ച്ച കേ​സി​ല്‍ എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ സ്നി​ഗ്ധ​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പ​ര്യാ​പ്ത​മാ​യ തെ​ളി​വു​ക​ള്‍ ഇ​ല്ലെ​ന്ന് പോ​ലീ​സ്. ഇ​ക്കാ​ര്യം ചൂണ്ടിക്കാട്ടി ഹൈ​ക്കോ​ട​തി​യി​ലാ​ണ് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. കേ​സി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ സ​മ​യം വേ​ണ​മെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.


ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വാസ്ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ഗ​വാ​സ്ക​റി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി പോ​ലീ​സി​ന്‍റെ നി​ല​പാ​ട് തേ​ടി​യി​രു​ന്നു. കേ​സ് ബു​ധ​നാ​ഴ്ച കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജൂ​ണ്‍ 14നാ​ണ് സ്നി​ഗ്ധ ഗ​വാ​സ്ക​റെ മ​ര്‍​ദ്ദി​ച്ച​ത്. സം​ഭ​വം ഉ​ണ്ടാ​യി​ട്ട് ഇ​ത്ര ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ്നി​ഗ്ധ​യെ അ​റ​സ്റ്റു ചെ​യ്യാ​ന്‍ ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സ്നി​ഗ്ധ​യ്ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്.


ഗ​വാ​സ്‌​ക​ര്‍ ത​ന്നെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും കാ​ലി​ല്‍ വാ​ഹ​നം ക​യ​റ്റി​യെ​ന്നു​മാ​ണ് സ്നി​ഗ്ധ​യു​ടെ പ​രാ​തി. ഈ ​കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗ​വാ​സ്ക​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ്നിഗ്ധയുടെ ​പ​രാ​തി​യി​ലും കൂ​ടു​ത​ല്‍ തെ​ളി​വ് ശേ​ഖ​രി​ക്ക​ണ​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നി​ല​പാ​ട്.



Sharing is Caring