ദിലീപിനെ തിരിച്ചെടുത്തതില്‍ പങ്കാളിയല്ലെന്ന്​ ഗണേഷ്​ കുമാര്‍


കൊച്ചി: അമ്മ സംഘടനയില്‍ ദിലീപിനെ തിരിച്ചെടുത്തില്‍ താന്‍ പങ്കാളിയല്ലെന്ന്​ കെ.ബി ഗണേഷ്​കുമാര്‍ എം.എല്‍.എ. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്​. അമ്മയെ തകര്‍ക്കാനുള്ള നീക്കത്തെ ശക്​തമായി എതിര്‍ക്കും. താന്‍ കൂടി കഷ്​ടപ്പെട്ടുണ്ടാക്കിയ സംഘടനയാണ്​ അമ്മ. സംഘടനയുടെ അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


നേരത്തെ സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനത്തെ ഇടത്​ ജനപ്രതിനിധികള്‍ അനുകൂലിച്ചതിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി ഗണേഷ്​ കുമാര്‍ രംഗത്തെത്തുന്നത്​.




Sharing is Caring