സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 26 മുതൽ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ നടത്തും. മുൻ നിശ്ചയിച്ച ടൈംടേബിൾ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്കൂൾ ബസുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കും. നേരത്തേ പരീക്ഷ മാറ്റിവെച്ചിരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. പരീക്ഷക്ക് മുന്നൊരുക്കങ്ങൾ നടത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ശനിയാഴ്ച ഒഴിവുണ്ടാകില്ല.













