എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്


ദേശീയ പണിമുടക്ക് ദിവസം എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.


തിരുവനന്തപുരത്തെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. കേസുമായി ബന്ധപ്പെട്ട് എന്‍ജിഒ നേതാക്കളായ പി കെ വിനുകുമാര്‍, അനില്‍ കുമാര്‍, സുരേഷ് ബാബു, ബിജു രാജ്, ശ്രീവത്സന്‍, സുരേഷ് കുമാര്‍ എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.


ബാങ്ക് ആക്രമിച്ച സംഭവത്തില്‍ ഉണ്ടെന്ന് പൊലീസ് കരുതുന്ന അജയകുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. എന്നാല്‍ അജയകുമാറിന് സംഭവവുമായി ബന്ധമില്ലെന്നാണ് കീഴടങ്ങിയവരുടെ മൊഴി. ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസത്തില്‍ എസ്ബിഐ ശാഖ അടിച്ചു തകര്‍ത്ത കേസില്‍ നേരത്തെ അറസ്റ്റിലായ അശോകനും ഹരിലാലും ഇപ്പോള്‍ റിമാന്‍റിലാണ്. അക്രമത്തില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.്



Sharing is Caring