സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം എസ് ദുര്‍ഗക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. എന്നാല്‍, ഗോവ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തില്ല.
എസ്. ദുര്‍ഗ എന്ന ചിത്രത്തിന്റെ സെന്‍സര്‍ബോര്‍ഡ് സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പാണ് ജൂറിക്ക് സമര്‍പ്പിച്ചതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇളവ് നേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ആരോപിച്ചാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അപ്പീല്‍ നല്‍കിയത്.

ചലച്ചിത്രമേളയിലേക്ക് ജൂറി തെരഞ്ഞെടുത്ത ചിത്രം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹരജിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഹൈകോടതി ഉത്തരവിട്ടത്.













