വിവാദത്തില്‍ മുങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ ‘ പത്മാവതി’ക്ക് എതിരായി സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതിയും തള്ളി. പത്മാവതിയില്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
അഖാനന്ദ് രാഷ്ട്രവേദി പാര്‍ട്ടിയാണ് സിനിമക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്. നവംബര്‍ 16നായിരുന്നു പൊതുതാല്പര്യ ഹരജി നല്‍കിയത്. പത്മാവതി സിനിമയെക്കുറിച്ച് പരിശോധിക്കാന്‍ വിരമിച്ച ജഡ്ജി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ പ്രധാന ആവശ്യം. ഇതിനായി സെന്‍സര്‍ ബോര്‍ഡിനോട് ശിപാര്‍ശ ചെയ്യണമെന്നും ഹരജിയിലുണ്ടായിരുന്നു.














