തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ പൂര്‍ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളും, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും, സഹകരണ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം.കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്ഥാപനങ്ങള്‍ അതത് ജില്ലയിലെ ഏറ്റവു കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം.













