മഹാപ്രളയത്തിന് ഒടുവില്‍ ചില സ്ഥലങ്ങളില്‍ നിന്നും ആശ്വാസത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാലാവസ്ഥ തെളിയുകയും വെള്ളം ഇറങ്ങുകയും ചെയ്തതോടെ സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ റെഡ് അലര്‍ട്ട് നിലവിലുള്ളത്. എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്.
പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്തും കാസര്‍കോഡും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നിലവിലില്ല. തലസ്ഥാനത്ത് മഴയുണ്ടെങ്കിലും സാഹചര്യം ഭീതിതമല്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. അതേസമയം വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ജില്ലകളിലെ ജാഗ്രതാ നിര്‍ദേശങ്ങളില്‍ മാറ്റം വരാനും സാധ്യതയുണ്ട്.

സംസ്ഥാനത്തെ മൊത്തം കാലാവസ്ഥ മെച്ചപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രളയ ഭീതി ഒഴിവാക്കികൊണ്ട് കാലവസ്ഥ തെളിയുന്നതിനാല്‍ ദുരന്ത മുന്നറിയിപ്പിലും ജാഗ്രത നിര്‍ദേശങ്ങളിലും മാറ്റം വന്നിട്ടുണ്ട്.













