കൊച്ചി: ഹൈക്കോടതിക്കെതിരെ മുസ്ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ബലപ്രയോഗം നടത്തിയെന്നാരോപിച്ച് മുസ്ലിം ഏകോപനസമിതി ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്നും, നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്നും ഏകോപനസമിതി ജനറല്‍ കണ്‍വീനര്‍ വി.കെ. ഷൗക്കത്തലി പത്രസമ്മേളനത്തില്‍ അറിയിച്ചു.













