കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതല വീണ്ടും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചുനല്‍കാന്‍ വത്തിക്കാനില്‍നിന്ന് തീരുമാനം ആയി . അഡ്മിനിസ്ട്രേറ്ററായിരുന്ന ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ചുമതല കൈമാറുന്നതു സംബന്ധിച്ച് ഇന്ന് പ്രഖ്യാപനമുണ്ടായേക്കും.ഭൂമി വിവാദമുണ്ടായതിനെത്തുടര്ന്നായിരുന്നു പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി വത്തിക്കാന്‍ നിയമിച്ചത്.












