മസ്ക്കത്ത്: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക. ഇതിന് തെളിവായി വീഡിയോ യു.എസ് സൈന്യം പുറത്തുവിട്ടു. ആക്രമിക്കപ്പെട്ട എണ്ണക്കപ്പലില്‍നിന്നും പൊട്ടാത്ത മൈന്‍ ഇറാെന്റ റെവല്യൂഷണറി ഗാര്‍ഡ് നീക്കുന്നതാണ് ദൃശ്യങ്ങളെന്ന് അമേരിക്ക പറയുന്നു. എന്നാല്‍ ആരോപണം പൂര്‍ണമായി തള്ളുന്നുവെന്ന് ഇറാന് പ്രതികരിച്ചു.
വ്യാഴാഴ്ച രണ്ട് കപ്പലുകള്‍ക്ക് നേരെയും കഴിഞ്ഞ മാസം നാല് കപ്പലുകള്‍ക്ക് നേരെയും ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണം നടന്നിരുന്നു. അന്നും ഇറാനാണ് ആക്രമണം നടത്തിയതെന്ന വാദവുമായി അമേരിക്ക രംഗത്തുവന്നിരുന്നെങ്കിലും തെളിവൊന്നും നല്‍കാനായിരുന്നില്ല. മേഖലയിലെ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് എണ്ണവില നാലു ശതമാനം ഉയര്‍ന്നു.തങ്ങളുടെ എണ്ണക്കപ്പലുകള്‍ക്ക് ഇറാനില്‍ നിന്നും ഭീഷണിയുണ്ടെന്ന് ആരോപിച്ച് അമേരിക്ക മേഖലയിലേക്ക് ഒരു യുദ്ധക്കപ്പല്‍ കൂടി അടുത്തിടെ അയച്ചിരുന്നു.














