എടപ്പാള്‍(മലപ്പുറം):ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നരിപ്പറമ്പ് പുതുപറമ്പില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ ഗഫൂര്‍ (42) മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ 12 മണിയോടെ നടുവട്ടം പിലാക്കല്‍ പള്ളിക്ക് മുന്‍വശമാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്ക് പരുക്കേറ്റു.പരുക്കേറ്റവരില്‍ ഒരാളെ ത്രിശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടു പേരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.













