എച്ച്എംപിവി പുതിയ വൈറസ് അല്ലെന്നും, രാജ്യത്തെ ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദേഹം പറഞ്ഞു. 2001-ല്‍ തിരിച്ചറിഞ്ഞ ഈ വൈറസ് വര്‍ഷങ്ങളായി ആഗോളതലത്തില്‍ പലയിടങ്ങളിലുമുണ്ടെന്നും മന്ത്രി പറഞ്ഞു. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് രോഗം പ്രധാനമായും കണ്ടുവരുന്നത്.
രോഗമുണ്ടാക്കാന്‍ സാധ്യതയുള്ള ഏത് പ്രശ്നത്തേയും കൈകാര്യം ചെയ്യാന്‍ ഇന്ത്യ സജ്ജമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി.രോഗികളുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.














