എക്‌സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ ഒളിവില്‍


തൃശൂര്‍: പാവറട്ടിയില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായി എക്‌സൈസ് കസ്റ്റഡിയില്‍ ഇരുന്ന് യുവാവ് മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ ഒളിവില്‍.കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി പൊലിസ് കേസെടുത്തത്. ഇവരില്‍ പ്രധാനമായും രണ്ടുപേരാണ് രഞ്ജിത്തിനെ മര്‍ദിച്ചതെന്നാണ് ഉയരുന്ന ആരോപണം.


അതേ സമയം ഗുരുതരമായ മര്‍ദനമാണ് രഞ്ജിത്തിനു നേരിട്ടതെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. യുവാവ് മരിച്ചത് മര്‍ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണറും ശുപാര്‍ശ ചെയ്തിട്ടുണ്ട്.ആരോപണവിധേയരായവരെ സര്‍വിസില്‍ നിന്നും ഉടനെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വിവരം. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരിക്കും കേസ് അന്വേഷിക്കുക.




Sharing is Caring