കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഹാളില്‍ സംഗീത സംവിധായകന് എം. ജയചന്ദ്രനെ അപമാനിച്ച സംഭവത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത തല സംഘം അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് മാനാഞ്ചിറയിലെ കസ്റ്റംസ് ആന്റ് എക്സൈസ് ഓഫീസില്‍ എത്തിയ അന്വേഷണ സംഘം ഇന്നവെ ജയചന്ദ്രന്റെ മൊഴിയെടുത്തിരുന്നു. വിമാനത്താവളത്തിലെ സി.സി. ടി.വി ദൃശ്യങ്ങളും ജയചന്ദ്രന് മൊഴിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും പരിശോധിച്ചു. ജയചന്ദ്രന് എത്തിയ വിിമാനത്തിന് പിന്നാലെയെത്തിയ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശികളായ ഉസ്മാന്‍കോയയും ഭാര്യയും സംഭവം നേരിട്ടു കണ്ടിരുന്നു. ഇവരെ സാക്ഷിയാക്കിയാണ് അന്വേഷണം തുടങ്ങിയത്. ഇവരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.














