പത്തനംതിട്ട: നിലയ്ക്കലില്‍ പുതിയതായി 20 ഇടത്താവളങ്ങള്‍ കൂടി സജ്ജീകരിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. പ്രളയം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ മനസ്സിലാക്കണമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. നവംബര്‍ 15നകം ദേവസ്വം ബോര്‍ഡും സര്‍ക്കാരും എല്ലാ സൗകര്യങ്ങളും ഒരുക്കും.
ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു. മാസ്റ്റര്‍പ്ലാന്‍ ചൂണ്ടിക്കാട്ടി വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നുവെന്നും എ പദ്മകുമാര്‍ ചൂണ്ടിക്കാട്ടി.














