ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കാന്‍ അനുമതി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു.
ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക.

സ്വകാര്യ അന്യായം റദ്ദാക്കുന്നത് സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്ന് കാട്ടി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.
പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഇതേ അപേക്ഷ നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.













