പനാജി ഉപതെരഞ്ഞെടുപ്പില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് വന്‍ വിജയം. 4803 വോട്ടുകള്‍ക്കാണ് പരീക്കര്‍ ജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന വിശ്വജിത് റാണെയും വാല്‍പോയി മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്.
ഗോവ സുരക്ഷാ മഞ്ചിന്റെ സ്ഥാനാര്‍ത്ഥി ആനന്ദ് പാണ്ഡുരംഗ് മൂന്നാം സ്ഥാനത്താണ്. കേന്ദ്ര പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച് ഗോവ മുഖ്യമന്ത്രിയായ പരീക്കര്‍ക്ക് വേണ്ടി പനാജിയിലെ ബിജെപി എംഎല്‍എ രാജിവച്ചിരുന്നു. നിലവില്‍ ലഖ്‌നൌവില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയാണ് പരീക്കര്‍.

പനാജി കൂടാതെ, വാല്‍പൊയി നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.













