തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാ വിഷയമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന് പറഞ്ഞു. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയിലാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. മഞ്ചേശ്വരം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റെെ സ്ത്രീ പ്രവേശനത്തിനെതിരായി നിലപാടെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശത്തിനെതിരായി ശങ്കര്‍ റെെ നിലപാടെടുത്തിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആചാരലംഘനത്തോട് യോജിപ്പില്ലെന്നായിരുന്നു ശങ്കര്‍ റെെയുടെ പ്രസ്താവന.
അതേസമയം, ശബരിമല യുവതീപ്രവേശ നിലപാടുകളില്‍ കൊമ്ബുകോര്‍ത്ത് കോന്നിയിലെ സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പാര്‍ട്ടി നിലപാടിനപ്പുറം ഒന്നും പറയാനില്ലെന്ന് ഇടത് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ്കുമാര്‍ വ്യക്തമാക്കിയിരുന്നു. ആചാരസംരക്ഷണത്തിനായി ഇനിയും മുന്നിലുണ്ടാകുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് നിലപാടടെടുത്തു. ബി.ജെ.പി നിലപാട് കാപട്യമാണെന്നും സി.പി.എം വിശ്വാസികള്‍ക്ക് എതിരാണെന്നും ആരോപിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറും നിലപാട് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാക്കുന്നത് അയ്യപ്പനെ മോശമാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.പ്രചരണത്തിന് ശബരിമല ഉപയോഗിക്കുന്നത് ആചാര ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം ഇത്തവണ തിരത്തെടുപ്പില്‍ ബാധിക്കില്ലെന്നും ഇത്തവണ ശബരിമലയില്‍ സംഘര്മുണ്ടാവില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും മുന്നോട്ടുവെക്കുന്നത് കപട അവകാശ വാദങ്ങളാണെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും പദ്മകുമാര്‍ വ്യക്തമാക്കി. ക്ഷേത്രങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













