ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി; പി വി അൻവറിന്റെ മൊഴിയെടുക്കൽ ഇന്ന്


എഡിജിപി എം ആര്‍ അജിത് കുമാര്‍, സസ്പെന്‍ഷനിലുള്ള മലപ്പുറം എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരായ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.


തൃശ്ശൂര്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും അന്‍വറിന്റെ മൊഴി എടുക്കുക.


മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്നെത്തുമെന്നുള്ള കാര്യം പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ അറിയിച്ചിരുന്നു.



Sharing is Caring