ഘാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ഓട വൃത്തിയാക്കുന്നതിനിടയില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. സര്‍ക്കാര്‍ ഏജന്‍സിയുടെ കീഴിലുള്ള ഓട വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
ഓട വൃത്തിയാക്കുന്നതിനിടെ ആളുകള്‍ മരിക്കുന്നത് ഉത്തര്‍പ്രദേശില്‍ ഇത് ആദ്യത്തെ സംഭവമല്ല. രാജ്യത്ത് തന്നെ കഴിഞ്ഞ 25 വര്‍ഷത്തിനിടെ 819 പേരാണ് ഇത്തരത്തില്‍ മരിച്ചത്.













