ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞുവീഴ്ച


ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും അതിശൈത്യം. സിംല, മണാലി, കുളു, ധര്‍മ്മശാല തുടങ്ങി പലയിടങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. ഹിമാചല്‍, ഉത്താരാഖണ്ഡ്,യുപി തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും കൊടും തണുപ്പാണ്.


പാലംപൂര്‍,സോളന്‍, നാഹന്‍, ബിലാസ്പ്പൂര്‍, ഊന,ഹമീര്‍പൂര്‍, മാണ്ഡി തുടങ്ങിയ സ്ഥലങ്ങളില്‍ കൊടും തണുപ്പിനിടയില്‍ കനത്ത മഴയും കൂടി പെയ്‌തോടെ തണുപ്പ് അസഹ്യമായി.
ഹിമാചലില്‍ പലയിടങ്ങളിലും മഞ്ഞുവീണ് വഴികളടഞ്ഞു.


ഗതാഗതം സ്തംഭിച്ചു. വിനോദസഞ്ചാരികള്‍ പലസ്ഥലങ്ങളിലും കുടുങ്ങിയിരിക്കുകയാണ്. മണാലിയിലെ കോത്തിയില്‍50 പേര്‍ കുടുങ്ങി.



Sharing is Caring