ഉണ്ണിപ്പിണ്ടി (വാഴത്തണ്ട്) തോരന്‍


ഉണ്ണിപ്പിണ്ടി (വാഴ തണ്ട് )തോരന്‍


ചേരുവകള്‍ :-
1.ഉണ്ണിത്തണ്ട് പോള കളഞ്ഞ് കൊത്തി അരിഞ്ഞത് -1കപ്പ്.
2. മുതിര വറുത്തെടുത്തു കുതിര്‍ത്തത് -അര കപ്പ്
3.മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
4.ഉപ്പ് -പാകത്തിന്
5.തേങ്ങ ചിരവിയത് -അര കപ്പ്
6. വെളുത്തുള്ളി(വേണമെങ്കില്‍ ) -2 അല്ലി
7. ജീരകം -അര ടീസ്പൂണ്‍
8. അരി വറുത്തത് -1ടീസ്പൂണ്‍
9. വറ്റല്‍മുളക് -3എണ്ണം
10.വെളിച്ചെണ്ണ -2ടീസ്പൂണ്‍
11. ചുവന്നുള്ളി -3എണ്ണം
12.കറിവേപ്പില -1തണ്ട്


പാകം ചെയ്യുന്ന വിധം :-
ഉണ്ണിപ്പിണ്ടി കൊത്തി അരിഞ്ഞതും മുതിര കുതിര്‍ത്തിയതും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ മൂന്ന് വിസില്‍ അടിക്കുന്നത് വരെ വേവിക്കുക, പിന്നീട് തേങ്ങ ചിരവിയതും ചെറിയ ജീരകവും വെളുത്തുള്ളിയും ചതച്ചെടുത്തു വെക്കുക, ശേഷം ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ അതിലേക്ക് കടുകിട്ട് പൊട്ടുമ്ബോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളിയും കറിവേപ്പിലയും വറ്റല്‍മുളകും ഇട്ട് ഇളക്കിയതിനു ശേഷം അതിലേക്ക് ഉണ്ണിപ്പിണ്ടിയും മുതിരയും വേവിച്ചു വെച്ചത് ചേര്‍ത്ത് നന്നായി ഇളക്കുക ചൂടാവുമ്ബോള്‍ അതിലേക്ക് തേങ്ങ അരപ്പും ചേര്‍ത്ത് ഇളക്കി വേവുമ്ബോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വെക്കുക. ഇതിലേക്ക് അരി വറുത്തതും വറ്റല്‍മുളകും ചെറുതായി പൊടിച്ചത് ചേര്‍ത്ത് ഇളക്കുക, ഉണ്ണിപ്പിണ്ടി തോരന്‍ റെഡി. Note : വെളുത്തുള്ളിയുടെ രുചി ഇഷ്ടമില്ലാത്തവര്‍ അത് ചേര്‍ക്കേണ്ടതില്ല.



Sharing is Caring