ഈ​സ്റ്റ​ര്‍ ആ​രാ​ധ​ന​യ്ക്കി​ടെ കൊ​ളം​ബോ​യി​ലെ പ​ള്ളി​ക​ളി​ല്‍ ബോം​ബ് സ്ഫോ​ട​നം; 42 പേര്‍ മരിച്ചു


കൊ​ളം​ബോ: ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​ക​ളി​ല്‍ ഈ​സ്റ്റ​ര്‍ ആ​രാ​ധ​ന​യ്ക്കി​ടെ ബോം​ബ് സ്ഫോ​ട​നം. 42 പേര്‍ മരിച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് ക​ത്തോ​ലി​ക്ക പ​ള്ളി​ക​ളി​ലും ഒ​രു പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലു​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.


ക​താ​ന​യി​ലെ കൊ​ച്ചി​ക​ഡെ സെ​ന്‍റ്. ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം, ക​തു​വ​പി​ട്ടി​യ സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വാ​ല​യം എ​ന്നീ പ​ള്ളി​ക​ളി​ലാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.45 ന് ​ആ​യി​രു​ന്നു ര​ണ്ടു പ​ള്ളി​ക​ളി​ലും സ്ഫോ​ട​നം. സം​ഭ​വ​ത്തി​ല്‍ നൂ​റ്റി​യ​മ്ബ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.




Sharing is Caring