ബാ​ബ​റി മ​സ്ജി​ദ്‌ ത​ക​ര്‍​ത്ത​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു; വി​വാ​ദ പ്ര​സ്താ​വ​ന​യി​ല്‍ പ്ര​ജ്ഞാ സിം​ഗി​ന് നോ​ട്ടീ​സ്


ന്യൂ​ഡ​ല്‍​ഹി: വ​ര്‍​ഗീ​യ വി​ഷം ചീ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥിയുമായ സ്വാ​ധി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. ഇ​ത്ത​വ​ണ ബാ​ബ​റി മ​സ്ജി​ദ് പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യാ​ണ് അ​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത​തി​ല്‍ ത​നി​ക്ക് ഖേ​ദ​മി​ല്ലെ​ന്നും അ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു പ്ര​ജ്ഞാ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന. ആ​ജ് ത​ക്ക് ചാ​ന​ലി​ല്‍ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് പ്ര​ജ്ഞാ സിം​ഗ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ബാ​ബ​റി മ​സ്ജി​ദ്‌ ത​ക​ര്‍​ത്ത​തി​ല്‍ എ​ന്തി​ന് നാം ​പ​ശ്ചാ​ത്ത​പി​ക്ക​ണം? വാ​സ്ത​വ​ത്തി​ല്‍ ഞ​ങ്ങ​ള്‍ അ​തി​ല്‍ അ​ഭി​മാ​നി​ക്കു​ക​യാ​ണ്. രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ചി​ല മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ള​ത് നീ​ക്കം ചെ​യ്തു. ശ്രേ​ഷ്ഠ​മാ​യ ഒ​രു രാ​മ​ക്ഷേ​ത്രം അ​വി​ടെ പ​ടു​ത്തു​യ​ര്‍​ത്തും. ഇ​ത് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തെ ഉ​യ​ര്‍​ത്തു​മെ​ന്നും അ​ഭി​മു​ഖ​ത്തി​ല്‍ പ്ര​ജ്ഞാ സിം​ഗ് പ​റ​ഞ്ഞു.


രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തി​നാ​യി ഹി​ന്ദു​ക്ക​ള്‍ ഉ​ണ​ര്‍​ന്ന​താ​ണ് ബാ​ബ​റി മ​സ്ജി​ദി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഈ ​രാ​ജ്യ​ത്ത​ല്ലാ​തെ വേ​റെ എ​വി​ടെ​യാ​ണ് രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ക പ്ര​ജ്ഞാ സിം​ഗ് ചോ​ദി​ച്ചു.


മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ഹാ​രാ​ഷ്‌​ട്ര എ​ടി​എ​സ് ത​ല​വ​ന്‍ ഹേ​മ​ന്ദ് ക​ര്‍​ക്ക​റെ​യ്ക്കെ​തി​രേ​യും നേ​ര​ത്തെ പ്ര​ജ്ഞാ സിം​ഗ് വാ​ളെ​ടു​ത്തി​രു​ന്നു. ക​ര്‍​ക്ക റ​യെ താ​ന്‍ ശ​പി​ച്ചു​കൊ​ന്ന​താ​ണെ​ന്നാ​ണ് പ്ര​ജ്ഞാ സിം​ഗ് പ​റ​ഞ്ഞ​ത്. മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ല്‍ പ്ര​ജ്ഞാ സിം​ഗി​നെ​തി​രെ കേ​സെ​ടു​ത്ത​ത് ക​ര്‍​ക്ക​റെ​യാ​യി​രു​ന്നു. ക​ര്‍​ക്ക​റെ​യ്ക്കെ​തി​രാ​യ വി​വാ​ദ​പ​രാ​മ​ര്‍​ശ​ന​ത്തി​നു അ​വ​ര്‍ മാ​പ്പ് പ​റ​ഞ്ഞി​രു​ന്നു.



Sharing is Caring