ഈ ലോകകപ്പ് മൊറോക്കോയെ തോല്‍പ്പിച്ചു കാമറൂണ്‍ നേടുമെന്ന പ്രവചനവും ആയി സാമുവല്‍ എറ്റൂ


ഖത്തര്‍ 2022 ലെ ലോകകപ്പ് ഫൈനല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തമ്മില്‍ ആയിരിക്കും എന്ന പ്രവചനം നടത്തി മുന്‍ കാമറൂണ്‍ ഇതിഹാസതാരം സാമുവല്‍ എറ്റൂ.


നിലവില്‍ കാമറൂണ്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ എറ്റൂ കാമറൂണ്‍ ലോകകപ്പ് നേടും എന്ന പ്രവചനവും നടത്തി. ഫൈനലില്‍ മൊറോക്കയെ ആവും അവര്‍ തോല്‍പ്പിക്കുക എന്നും മുന്‍ ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍, ചെല്‍സി താരം പറഞ്ഞു.


ചരിത്രത്തില്‍ ഇത് വരെ ഒരു ആഫ്രിക്കന്‍ രാജ്യവും ലോകകപ്പില്‍ ഇത് വരെ സെമിഫൈനല്‍ കളിച്ചിട്ടില്ല. ഈ രണ്ടു രാജ്യങ്ങള്‍ക്ക് പുറമെ സെനഗല്‍,ഘാന,ടുണീഷ്യ ആഫ്രിക്കന്‍ ടീമുകളും ലോകകപ്പിന് ഉണ്ട്. ബ്രസീല്‍,സെര്‍ബിയ,സ്വിറ്റസര്‍ലന്റ് എന്നിവര്‍ അടങ്ങിയ വളരെ ബുദ്ധിമുട്ടുള്ള ഗ്രൂപ്പ് ജിയില്‍ ആണ് കാമറൂണ്‍ അതേസമയം ബെല്‍ജിയം, ക്രൊയേഷ്യ,കാനഡ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് എഫില്‍ ആണ് മൊറോക്ക. ഈ രണ്ടു ഗ്രൂപ്പില്‍ നിന്നും ഇരു ആഫ്രിക്കന്‍ ടീമുകളും അടുത്ത റൗണ്ടിലേക്ക് എത്തില്ല എന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്.



Sharing is Caring