ജറുസലം: ഇറാന്റെ ആണവപദ്ധതികള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് രഹസ്യരേഖകള്‍ പുറത്തുവിട്ടത്.
2015ല്‍ ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് ഇറാന് നല്കിയ ഉറപ്പ് ലംഘിച്ചുവെന്നും ഇസ്രയേല്‍ ആരോപിച്ചു. പ്രോജകട് അമാദ് എന്ന പേരില്‍ ഇറാന് നടത്തിയ ആണവ പരീക്ഷണങ്ങളുടെ മുഴുവന്‍ രേഖകളും ലഭിച്ചുവെന്നും നെതന്യാഹു അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രീതിപ്പെടുത്താന്‍ നെതന്യാഹു വ്യാജ തെളിവുകളുമായി എത്തിയതാണെന്ന് ഇറാന് പ്രതികരിച്ചു.













