വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയുടെ (58*) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. രോഹിതും മായങ്ക് അഗര്‍വാളും (41*) ചേര്‍ന്നുള്ള അപരാചിത സഖ്യം ഇതുവരെ 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 95 പന്തില്‍ രണ്ട് സിക്സറുകളും ആറ് ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ ഇന്നിംഗ്സ്.
ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഋഷഭ് പന്തിനു പകരം വൃഥിമാന്‍ സാഹയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. മഴ പെയ്യാനുള്ള സാധ്യത മത്സരത്തില്‍ ആശങ്കയുടെ കരിനിഴല്‍ പടര്‍ത്തുന്നുണ്ട്. ഒന്നാം ദിനമായ ഇന്ന് 80 ശതമാനമാണു മഴയ്ക്കുള്ള സാധ്യത.














