ഇസ്രായേലിൽ ഐഎസ് ആക്രമണം


ഇസ്രായേലിൽ ഐഎസ് ആക്രമണം. ജെറുസലേമില്‍ ഐഎസ് നടത്തിയ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. പോലീസ് തിരിച്ച് നടത്തിയ വെടിവെപ്പില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.


വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അക്രമണം നടന്നത്. ജെറുസലേമിലെ അല്‍ അക്‌സ പള്ളിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്ക് കയറിയപ്പോഴായിരുന്നു അറബ് വേഷത്തിലെത്തിയ മൂന്ന് അക്രമികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിവെച്ചത്.


ഹദാസ് മല്‍ക്ക(23) എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്ത് ഐ.എസ് പിന്തുണയോടെയുള്ള ജിഹാദി ഗ്രൂപ്പ് വെബ്സൈറ്റിലൂടെ രംഗത്തെത്തി.



Sharing is Caring