ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ 8525 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം


ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ 8525 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം. 23000 ലധികം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 3542 കുട്ടികളും 2187 സ്ത്രീകളും ഉള്‍പ്പെടുന്നു. ഗാസയിലെ വിവിധ ആശുപത്രികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഗാസയിലെ എക കാന്‍സര്‍ ചികിത്സാ ആശുപത്രിയായ ടര്‍ക്കിഷ് ആശുപത്രി തകര്‍ന്നു, അല്‍ ഖുദ്‌സ് ആശുപത്രിക്ക് കേടുപാട് സംഭവിച്ചു.അതിനിടെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു.


അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായി ഇസ്രേേയല്‍ സ്ഥിരീകരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.22 ഐഡിഎഫ് വാഹനങ്ങള്‍ തകര്‍ത്തെന്ന് ഹമാസ് അവകാശപ്പെട്ടു. 400 പേര്‍ കൊല്ലപ്പെട്ടെന്ന് വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് കമാന്‍ഡറുടെ വെസ്റ്റ് ബാങ്കിലെ വീട് തകര്‍ത്തു. ഹമാസ് ബങ്കറുകള്‍ തകര്‍ത്തെന്നും ഇസ്രയേലും അവകാശപ്പെട്ടു.




Sharing is Caring