ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് 170 മിസൈലുകള്‍ അയച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. റോക്കറ്റുകളില്‍ ചിലത് ഇസ്രയേലിന്റെ ഡോം തടുത്തെങ്കിലും ആക്രമണത്തില്‍ പ്രദേശത്തെ ജനവാസമേഖലയില്‍ നാശനഷ്ടങ്ങളുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശക്തമായ തിരിച്ചടി നേരിട്ടശേഷവും തങ്ങളുടെ സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് ഹിസ്ബുള്ളയുടെ നേതൃചുമതലയുള്ള ഷെയ്ഖ് നയിം കാസെം അവകാശപ്പെട്ടു. ഇസ്രയേല്‍ കൊന്നൊടുക്കിയ സംഘടനയുടെ കമാന്‍ഡര്‍മാര്‍ക്ക് പകരം പുതിയ നേതാക്കള്‍ അധികാരമേറ്റിട്ടുണ്ട്.

ഇസ്രയേല്‍ ഒരാഴ്ചയായി നടത്തുന്ന കരയാക്രമണത്തിന് ലബനനിലേക്ക് മുന്നേറാനായിട്ടില്ലെന്നും കാസെം വ്യക്തമാക്കി.













