ഇളയ ദളപതി വിജയ്യുടെ 62 -ാം ചിത്രം ദളപതി 62 എന്ന പേരില്‍ ഒരുങ്ങുന്നു


ചെന്നൈ: ഇളയ ദളപതി വിജയ്യുടെ 62 -ാം ചിത്രം ദളപതി 62 എന്ന പേരില്‍ ഒരുങ്ങുന്നു. വിജയ്യുടെ ആരാധകര്‍ അതിന്റെ ആവേശത്തിലുമാണ്.എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് വിജയ് കര്‍ശനമായി താക്കീതു ചെയ്തു. ഇതില്‍ ഒരു പുതിയ ഗെറ്റപ്പിലാണ് വിജയ് അഭിനയിക്കുന്നത്.ഷൂട്ടിംഗ് സമയത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയാനാണ് താരം ഇങ്ങനെ താക്കീത് നല്‍കിയിരിക്കുന്നത്.ഈ ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് വിജയ്യുടെ നായിക. ഇതിലെ ഗാനരംഗങ്ങള്‍ അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്.ചിത്രം ദീപാവലി റിലീസാണ്.




Sharing is Caring