ഇമ്രാന്‍ ഖാന്റെ അധികാരത്തില്‍ പാക്കിസ്ഥാന്‍ തീവ്രവാദ മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന്‌ മോദി


പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ പാക്കിസ്ഥാന്‍ തീവ്രവാദത്തില്‍ നിന്ന് മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.


അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിലൂടെ സമാധാനം സൃഷ്ടിക്കുക എന്നതാണ് ഇന്ത്യയുടെ നയമെന്നും, തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ കാലം മുതല്‍ തന്നെ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫിനുണ്ടായ വിജയത്തില്‍ ഇമ്രാന്‍ ഖാനെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തന്റെ ചൈനീസ് സന്ദര്‍ശനം കൊണ്ട് ചൈന-ഇന്ത്യ ബന്ധം കൂടുതല്‍ മെച്ചപ്പെട്ടെന്നും മോദി ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള തുറന്ന ചര്‍ച്ചകള്‍ക്ക് ഇത് വഴിയൊരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.



Sharing is Caring