ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്ന് വന്നവര്‍


സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തിയില്ല. ഇന്ന് പോസിറ്റീവായവരില്‍ 5 പേര്‍ കണ്ണൂര്‍ ജില്ലയിലും മൂന്ന് പേര്‍ മലപ്പുറം ജില്ലയിലും ഓരോരുത്തര്‍ വീതം പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരുമാണ്.


ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും പുറത്തുനിന്നും എത്തിയവരാണ്. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്നും 8 പേരില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും മറ്റൊരാള്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.


വിവിധ ആശുപത്രികളിലായി 142 പേര്‍ ചികിത്സയിലുണ്ട്. 72000 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. വീടുകളില്‍ മാത്രം 71545 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് മാത്രം 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 46958 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 45527 എണ്ണം നെഗറ്റീവാണ്.



Sharing is Caring