ഇന്ധനവില വീണ്ടും കുറഞ്ഞു


ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 18 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കുറയാന്‍ കാരണം.


തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.44 രൂപയും ഡീസലിന് 77.14 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 79.04 രൂപയായി. ഡീസലിന് 75.68 രൂപയും.


ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.10 രൂപയും ഡീസലിന് 71.93 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് മാത്രം കുറഞ്ഞത് 2.50 രൂപയാണ്.



Sharing is Caring