ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു


അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ വെടിവെയ്പിനെ തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സരുക്ഷാ സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു.
ജമ്മുവിലെ ഹിരാനഗര്‍ മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്നാണ് സൈന്യം തിരിച്ചടിച്ചത്.
ഒരു ബി.എസ്.എഫ് ജവാനും പാക് സൈന്യത്തിന്റെ വെടിവെയ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണെന്ന് ബി.എസ്.എഫ് അറിയിച്ചു.




Sharing is Caring