മുഴുവന്‍ തൊഴില്‍ മേഖലയിലും ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി


800x480_image57941158 സര്‍ക്കാര്‍ മേഖലയിലടക്കം മുഴുവന്‍ തൊഴില്‍ മേഖലയിലും ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സമൂഹത്തില്‍ വിവേചനങ്ങളും അതിക്രമങ്ങളും അനുഭവിക്കുന്നുണ്ട്. അവരെക്കുറിച്ച്‌ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളാണ് ഇതിന് കാരണം. പരിഹസിക്കപ്പെടേണ്ടവരാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ എന്ന തരത്തിലുള്ള കാഴ്ചപ്പാട് കേരളത്തെപ്പോലെ പുരോമന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




Sharing is Caring