ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് അരങ്ങുണര്‍ന്നു


ഗുഹവാതിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണര്‍ന്നു.ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകരുടെ ആവേശമായ ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഗുവാഹതിയിലെ സരുസജായ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലുള്ള ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലാണ്. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങോടുകൂടിയാണ് മത്സരം തുടങ്ങിയത്.


ഐ.എസ്.എല്‍ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, എന്നിവരും ടീം ഉടമസ്ഥരായ രണ്‍ബീര്‍ കപൂറും ജോണ്‍ എബ്രഹാമും അണിനിരന്നു. ആദ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കിക്കോഫിന് ക്രിക്കറ്റ് ഇതിഹാസവും കേരള ബളാസ്റ്റേഴ്‌സ് ടീം ഉടമയുമായ സച്ചിന്‍ തെണ്ടുല്‍ക്കറും കൂടെ മഹേന്ദ്ര സിങ് ധോണിയും സ്‌റ്റേഡിയത്തിലെത്തി. ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിെന്റ ഉദ്ഘാടന ചടങ്ങിലെ പ്രത്യേക സാന്നിദ്ധ്യമായി.




Sharing is Caring