ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഉജ്ജ്വല സ്വീകരണം


വനിതാ ലോകകപ്പ് ക്രിക്കറ്റില് മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന് ഉജ്ജ്വല സ്വീകരണം നല്‍കി. ആരാധകരും ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരും ആര്‍പ്പുവിളിയോടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് സ്വീകരിച്ചത്. നെറ്റിയില്‍ തിലകക്കുറി ചാര്‍ത്തിയും ‘ഇന്ത്യ,ഇന്ത്യ’ എന്നു ആര്‍പ്പുവിളിച്ചുമാണ് ആരാധകര്‍ എതിരേറ്റത്.


ഹര്‍മന്‍ പ്രീത് കൗര്‍ അടക്കം എട്ടു പേരാണ് ഇന്ന് രാവിലെ എത്തിയത്. മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ടീമിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ഇന്നു പുലര്‍ച്ചെയാണ് ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയത്.


ഞായറാഴ്ച ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടന്ന ഐ.സി.സി വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മിന്നും പ്രകടനം കാഴ്ചവെച്ച് ടീമിന് എങ്ങും അഭിനന്ദന പ്രവാഹമായിരുന്നു.



Sharing is Caring