റാഞ്ചി: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അത്താഴവിരുന്നിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണിക്ക് ക്ഷണം. രാഷ്ട്രപതിയുടെ മൂന്ന് ദിവസത്തെ ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിലാണ് രാജ്ഭവനില്‍ താമസിക്കുന്ന അദ്ദേഹത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സന്ദര്‍ശിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് രാഷ്ട്രപതിയുടെ ഗുംല ജില്ല സന്ദര്‍ശനം റദ്ദാക്കപ്പെട്ടിരുന്നു. ഇതോടെയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ ധോണിക്ക് അവസരം നല്‍കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ ചര്‍ച്ചക്കിടെ സൈനികരോടൊപ്പംപ്രവര്ത്തിക്കാന്പോയ ധോണിയെ പിന്നീട് ‘കാണാതായിരുന്നു’. എന്നാല്‍ ഈ ഈ ആഴ്ച ധോണി പുറത്തെത്തി. ആദ്യം ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (ജെ.എസ്.സി.എ) സ്റ്റേഡിയത്തില്‍ ബില്യാര്‍ഡ് കളിക്കാനാണ് മുന്‍ ഇന്ത്യന്‍ നായകന് എത്തിയത്. ജെ.എസ്.സി.എ സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ കാമ്ബസില്‍ സമയം ചെലവഴിക്കുന്നതിനിടെ ധോണിയെ ശാന്തനായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ എല്ലാമായിരുന്ന താരം ഇപ്പോള്‍ അവധി ആഘോഷത്തിലാണ്. അടുത്തിടെ ധോണി സുഹൃത്തുക്കളോടൊപ്പം തെരുവുകളില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ പങ്കിട്ടിരുന്നു.












