ഇന്ത്യന്‍ നാവികസേന – ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ധാരണയിൽ


ഇന്ത്യന്‍ നാവികസേനയിലെ സിവിലിയന്‍ ഉദ്യോഗസ്ഥര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനായി ഇന്ത്യന്‍ നേവി പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതിന്‍റെ ഭാഗമായി ബജാജ് അലയന്‍സ് ലൈഫിന്‍റ വൈവിധ്യമാര്‍ന്ന ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ മിതമായ നിരക്കില്‍ സമഗ്രമായ കവറേജ് ഉറപ്പാക്കുന്നു.


നാവിക സിവിലിയന്‍സ് വര്‍ഷത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ അവസരത്തിന്‍റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പേഴ്സണല്‍ ചീഫ് വൈസ് അഡ്മിറല്‍ സഞ്ജയ് ഭല്ല നേവി സിവിലിയന്‍സിന് ബജാജ് അലയന്‍സ് ലൈഫ് ലഭ്യമാക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളെ വിലമതിക്കുന്നു.


ഇന്ത്യന്‍ നേവി സിവിലിയന്‍സിന് ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കാന്‍ ലഭിച്ച അവസരം ബജാജ് അലയന്‍സ് ലൈഫിന് അഭിമാനകരമായ നിമിഷമാണ്. ഇന്ത്യന്‍ നാവികസേനയുടെ 2024 നേവല്‍ സിവിലിയന്‍സ് വര്‍ഷത്തില്‍ നേവല്‍ സിവിലിയന്‍മാര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ആനുകൂല്യങ്ങള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് എത്തിക്കുന്നതിനും രാജ്യത്തെ ഇന്‍ഷുറന്‍സ് വിടവ് നികത്തുന്നതിനുള്ള നിര്‍ണായക നടപടികള്‍ കൈക്കൊള്ളുന്നതിനുമുള്ള ഒരു വലിയ ചുവടുവയ്പ്പ് കൂടിയാണിത്. ഇന്ത്യന്‍ നാവികസേനയ്ക്ക് ഏറ്റവും ഫലപ്രദവും തടസ്സമില്ലാത്തതുമായ സേവനങ്ങള്‍ മാത്രമാണ് ലഭ്യമാക്കുന്നുവെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.

ഈ പങ്കാളിത്തത്തിന് കീഴിലുള്ള ബജാജ് അലയന്‍സ് ലൈഫിന്‍റെ പദ്ധതികളില്‍ ഇന്ത്യന്‍ നാവികസേനയുമായി ബന്ധപ്പെട്ട സിവിലിയന്‍മാരുടെ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ലൈഫ് ഇന്‍ഷുറന്‍സ് സൊല്യൂഷനുകളുടെ ഒരു ശ്രേണി ഉള്‍പ്പെടുന്നു. ഇന്ത്യന്‍ നേവി സിവിലിയന്‍ ഉദ്യോഗസ്ഥരെ അവരുടെ ജീവിത ലക്ഷ്യങ്ങള്‍ സുരക്ഷിതമാക്കാന്‍ ടേം ഇന്‍ഷുറന്‍സിന്‍റെയും, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെയും പ്രാധാന്യം മനസ്സിലാക്കാന്‍ സഹായിക്കുന്നതിന് വിദ്യാഭ്യാസ സെമിനാറുകളും സെഷനുകളും സംഘടിക്കും. നാവിക സിവിലിയന്‍മാരുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം പദ്ധതികളും കമ്പനി അവതരിപ്പിക്കും.



Sharing is Caring