ഇന്ത്യക്കായി കന്നി സെഞ്ചുറി നേടിയ സഞ്ജു സാംസനെ അഭിനന്ദിച്ച് മുഖ്യമന്ത്രി


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കന്നി സെഞ്ചറി നേട്ടം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങളെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്.


കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. തന്റെ കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഞ്ജുവിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും പിണറായി പറഞ്ഞു.സഞ്ജു സാംസണ് 113 പന്തില്‍നിന്ന് 108 റണ്‍സെടുത്താണ് ഇന്നലെ പുറത്തായത്. വില്യംസിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജു, ഹെന്‍ട്രിക്‌സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.


മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്.
110 പന്തിലാണ് സഞ്ജു 100 റണ്‍സ് തികച്ചത്. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ കരുതലോടെയാണ് കളിച്ചത്. നാലാം വിക്കറ്റില്‍ സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് 116 റണ്‍സാണ് അടിച്ചുകൂട്ടിയത്.



Sharing is Caring