ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കണമെന്ന് യു.എസ് സെനറ്റര്‍മാര്‍


ഇസ് ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള വഴികള്‍ കണ്ടെത്തണമെന്ന്അമേരിക്ക സെനറ്റര്‍മാര്‍. തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വ, പാക് അധീന കശ്മീരിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി മുതിര്‍ന്നസെനറ്റര്‍മാരായ മാഗി ഹസന്‍, ക്രിസ് വാന്‍ ഹോളന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.


തീവ്രവാദ ആക്രമണങ്ങള്‍ ചെറുക്കുന്നതിനും ഭീകരവാദ ആശയങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതും അടക്കമുള്ള വിഷയങ്ങളില്‍ പാക് നേതാക്കളുമായി നടത്തിയ ചര്‍ച്ച സഹായിച്ചെന്നും ഹസന്‍ വ്യക്തമാക്കി.
ആഗോള സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുത്തല്‍, ഭീകരവിരുദ്ധ പോരാട്ടം, അഫ്ഗാനിസ്ഥാനെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കു വഹിക്കാന്‍ പാകിസ്താന് സാധിക്കുമെന്നും മാഗി ഹസന്‍ പറഞ്ഞു.




Sharing is Caring