ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ്:ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു


റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്ബരയില്‍ മൂന്നാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് പരമ്ബരയ്ക്ക് ഇന്ന് തുടക്കമാകും. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9:30 ടെസ്റ്റ് മല്‍സരം ആരംഭിക്കും. റാഞ്ചി ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. ഷഹബാസ് നദീം ഇന്ത്യന്‍ ടീമില്‍ ഇടം നേടി.


ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്ബര സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് കാണാന്‍ കഴിഞ്ഞത്. രണ്ട് ടെസ്റ്റ് മല്‍സരങ്ങളും ജയിച്ചതോടെ ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമതെത്തി.


ഇന്ത്യ: മയങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഷഹബാസ് നദീം, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി.
ദക്ഷിണാഫ്രിക്ക : ഡീന്‍ എല്‍ഗര്‍, ക്വിന്റണ്‍ ഡി കോക്ക്, സുബൈര്‍ ഹംസ, ഫാഫ് ഡു പ്ലെസിസ്, ടെമ്ബ ബാവുമ, ഹെന്‍‌റിക് ക്ലാസെന്‍, ജോര്‍ജ്ജ് ലിന്‍ഡെ, ഡെയ്ന്‍ പിയഡ്, കഗിസോ റബാഡ, അന്‍‌റിക് നോര്‍‌ട്ട്ജെ, ലുങ്കി എന്‍‌ജിഡി.



Sharing is Caring