ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിന് ഇനിമുതല്‍ ജി.എസ്.ടി ഈടാക്കും. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെതാണ് തീരുമാനം. ഇതില്‍ പ്രകാരം പുതിയ സേവനങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തും.
നിലവില്‍ ജനസംഖ്യ, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്ബര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യു.ഐ.ഡി.എ.ഐ 25 രൂപയാണ് ഈടാക്കിയിരുന്നത്. 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ ഇത് 30 രൂപയാകും. അടുത്തയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.














