ഇനി മുതല്‍ പരമ്ബരാഗത ടാക്സി ഡ്രൈവര്‍മാര്‍ ‘കേര കാബ്സ് ആപ്പിന്’ കീഴില്‍


തിരുവനന്തപുരം: കേര കാബ്സ്’എന്ന മൊബൈല്‍ ആപ്പ് വഴി പരമ്ബരാഗത ടാക്സി ഡ്രൈവര്‍മാര്‍ ഇനി മുതല്‍ നിങ്ങളുടെ വിളിപ്പുറത്ത് എത്തും. കേരളത്തിലെ മുഴുവന്‍ ടാക്സി ഡ്രൈവര്‍മാരെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് കേര കാബ്സ് പ്രവര്‍ത്തനം ആരംഭിക്കും.


‘കേര കാബ്‌സ്’ എന്ന മൊബൈല്‍ ആപ്പിലൂടെ യൂബര്‍, ഒലേ മാതൃകയില്‍ സര്‍ക്കാര്‍ നിര്‍ണ്ണയിച്ച തുകയ്ക്ക് ഓട്ടം പോകാനാണ് തീരുമാനം. ഇങ്ങനെയാകുമ്ബോള്‍ ഓടിക്കിട്ടുന്ന തുക പൂര്‍ണ്ണമായും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. സ്റ്റാന്റുകളില്‍ നിലവിലുള്ള അതേ ക്യൂ സംവിധാനമായിരിക്കും കേര കാബ്‌സ് ആപ്പിലും ഉണ്ടാവുക. ഇന്ത്യയില്‍ എവിടേയും ഈ ആപ്ലിക്കേഷന്‍ ലഭ്യമാകും. വളരെ ലളിതമായിരിക്കും ആപ്പ് ഉപയോഗിക്കാനുള്ള രീതികള്‍.
പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂരിലാണ് ആദ്യഘട്ടം കേര കാബ്‌സ് നിരത്തില്‍ ഇറങ്ങുക. തുടര്‍ന്ന് പദ്ധതി മറ്റ് ജില്ലകളിലേക്ക് വ്യാപിക്കും .




Sharing is Caring