ഇത് ഭൂമിയിലെ വിസ്മയം; ബാലി ദ്വീപ്‌


ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തോനേഷ്യയിലെ 17000 ത്തോളം ചെറുദ്വീപുകളിലൊന്നില്‍ ‘ദൈവങ്ങളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ബാലി. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സര്‍ സന്റ ദ്വീപ സമൂഹങ്ങള്‍ക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. പാരമ്ബര്യ കലകളാലും, ശില്പ ചാതുര്യത്താലും സമ്ബന്നമായ ബാലി, രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ‘സമാധാനത്തിന്റെ ദീപ്’,ദൈവത്തിന്റെ ദ്വീപ്’,’ഹൈന്ദവ ദ്വീപ്’,’പ്രണയത്തിന്റെ ദ്വീപ്’ എന്നൊക്കെ ബാലിക്ക് വിളിപ്പേരുകളുണ്ട്.കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്. ഒന്ന്, ചെറിയ സ്ഥലത്തെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ്.


കടലും കാടും മലയുമെല്ലാം സമീപത്തായി സ്ഥിതി ചെയ്യുന്നു. ക്വാലലംപൂര്‍ വിമാനത്താവളം വഴിയാണ് ബാലിയിലേക്ക് മിക്ക വിമാനങ്ങളും സര്‍വീസ് നടത്തുന്നത്. ഡെന്‍പസറാണ് പ്രധാന വിമാനത്താവളം. കടലിനോട് ചേര്‍ന്നാണ് ഡെന്‍പസര്‍ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. കടല്‍ത്തിരകളെ തൊട്ടുതൊട്ടില്ല എന്നപോലെ വിമാനം ഇവിടേക്ക് ലാന്‍ഡ്‌ചെയ്യുന്ന കാഴ്ച മനോഹരമാണ്.


ഇന്‍ഡോ- ചൈനീസ് സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ഇവിടുത്തെ ആചാരാനുഷ്ടാനങ്ങളിലും, നിര്‍മിതികളിലും ഒക്കെ കാണാം.കുട്ട എന്ന കടല്‍ത്തീരവിനോദസഞ്ചാരകേന്ദ്രമാണ് ബാലിയിലെ ഒരു പ്രധാന ആകര്‍ഷണം. വിശാലമായ കടലോരമുള്ള മനോഹരമായ ബീച്ച്‌.

കുട്ട പ്രദേശത്തിന് സമീപമാണ് പാണ്ഡവ ബീച്ച്‌. പുരാണത്തിലെ പഞ്ചപാണ്ഡവന്മാരുടെ സ്മരണാര്‍ഥമാണ് കടല്‍ത്തീരത്തിനു ആ പേര് ലഭിച്ചത്. ബാലി ബേര്‍ഡ് പാര്‍ക്ക് പകരം വയ്ക്കാനാകാത്ത കാഴ്ചാനുഭവമാണ് സമ്മാനിക്കുക. സാധാരണ മൃഗശാലകളില്‍ കാണുന്നതില്‍നിന്നും വിഭിന്നമായി പക്ഷികള്‍ സര്‍വസ്വതന്ത്രരായി ഇവിടെ വിഹരിക്കുന്നു,

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കടല്‍ക്ഷേത്രങ്ങളുണ്ട് ബാലിയില്‍. ഈ ക്ഷേത്രങ്ങളുടെ അടിത്തട്ടില്‍ വസിക്കുന്ന വിഷപ്പാമ്ബുകള്‍ ശത്രുക്കളില്‍ നിന്നും ദുരാത്മാക്കളില്‍നിന്നും ദ്വീപിനെ കാക്കുന്നു എന്നാണ് വിശ്വാസം.



Sharing is Caring